ലിങ്ക് വഴി  ജോലിക്ക് അപേക്ഷിച്ചു, ഓണ്‍ലൈനിലൂടെ  ഇന്റര്‍വ്യു, ഇമെയില്‍ ഐഡി, വാട്‌സാപ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ വാങ്ങി; സോഷ്യല്‍മീഡിയയിലെ പരസ്യംകണ്ടു ജോലി തേടിയിറങ്ങിയ  മറയൂര്‍ സ്വദേശിയായ യുവാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടി

author-image
neenu thodupuzha
New Update

ഇടുക്കി: സോഷ്യല്‍മീഡിയയിലെ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂര്‍ സ്വദേശിയായ യുവാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെന്ന് പരാതി. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് പരാതി.

Advertisment

publive-image

സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണ് യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ തട്ടിപ്പുസംഘം ഇന്റര്‍വ്യു നടത്തി. യുവാവിന്റെ ഇമെയില്‍ ഐഡി, വാട്‌സാപ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു.

പിന്നീട് വാട്‌സാപ്പിലേക്ക് യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുത്തെന്നാണ് പരാതി. പണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ യുവാവിന്റെ അഞ്ചു സുഹൃത്തുക്കള്‍ക്ക് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ഇതോടെ യുവാവ് ഗൂഗിള്‍പേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കേരളാ പോലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇമെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്.

Advertisment