മലപ്പുറം: യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. മമ്പാട് ടാണ നാശേരില്‍ മനീഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/8DBhVoa9wnSbiiOFtbbr.jpg)
ഈ മാസം മൂന്നിനു പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവം അഞ്ചിനു സഹകരണ സംഘം ഭാരവാഹികളെ അറിയിച്ചിരുന്നു.
കഴിഞ്ഞ 12ന് നിലമ്പൂര്‍ ഡിവൈഎസ്പിക്ക് യുവതി പരാതി നല്‍കി. തിങ്കളാഴ്ച രാത്രിയോടെ മനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.