മലപ്പുറത്ത്: പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കോട് സ്വദേശി പരേതനായ പുത്തുപാടൻ അബ്ദുൾ റഷിദിന്‍റെ മകൻ ഷനോജ് പുത്തുപാടനാ(45)ണ് മരിച്ചത്.
/sathyam/media/post_attachments/QKZJ8rV0gntocGKtDpxT.jpg)
മലപ്പുറം ഡി.ഇ.ഒ. ഓഫീസ് ജീവനക്കാരനായിയിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസിൽ വച്ച് ബൈക്ക് പിക്കപ്പ് ലോറിയിൽ ഇടിച്ചാണ് അപകടം.
റോഡിന്‍റെ ഒരു വശത്ത് നിന്ന് ബൈക്ക് റോഡിലേക്ക് കയറ്റുന്നതിനിടെ എത്തിയ പിക്കപ്പ് ഷനോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.