വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും;  ഒളിച്ചോടിയ വികാരിയേയും വീട്ടമ്മയേയും മുബൈയില്‍നിന്നും പോലീസ് പിടികൂടി

author-image
neenu thodupuzha
New Update

കുന്നംകുളം: വീട്ടമ്മയായ യുവതിയുമൊത്ത് മുങ്ങിയ വികാരിയേയും വീട്ടമ്മയേയും കുന്നംകുളം പോലീസ് മുംബൈയില്‍നിന്നും പിടികൂടി. ഇരുവരെയും കുന്നംകുളത്തെത്തിച്ചു.

Advertisment

കഴിഞ്ഞ മേയിലാണ് സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

publive-image

പരാതിയെത്തുടര്‍ന്ന് വികാരിയെ സ്ഥാനത്ത് നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആര്‍ത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍.

വൈദിക സ്ഥാനമടക്കമുള്ള പദവികളില്‍നിന്നും ഉത്തരവാദിത്വത്തില്‍നിന്നും ഒഴിവാക്കി. ഇത്തരം വീഴ്ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന്  മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

Advertisment