ലോക റെക്കോഡുമായി അമ്പെയ്ത്ത് താരം അദിതി ഗോപിചന്ദ് 

author-image
neenu thodupuzha
New Update

മെഡലിന്‍ (കൊളംബിയ):ഇന്ത്യയുടെ യുവ അമ്പെയ്ത്ത് താരം അദിതി ഗോപിചന്ദ് സ്വാമിക്ക് ലോക റെക്കോഡ്. അണ്ടര്‍ 18 ലോകകപ്പ് സ്‌റ്റേജ് 3 കോമ്പൗണ്ട് യോഗ്യതാ റൗണ്ടിലാണ് അദിതി റെക്കോഡിട്ടത്. 16 വയസുകാരിയായ അദിതി 720 പോയിന്റില്‍ 711 നേടിയാണു റെക്കോഡ് തിരുത്തിയത്.

Advertisment

publive-image
മേയില്‍ യു.എസിന്റെ ലികോ അറിയോല കുറിച്ച 705 പോയിന്റ് എന്ന റെക്കോഡാണ് ഇന്ത്യന്‍ താരം മറികടന്നത്. ഇന്ത്യയുടെ തന്നെ ജ്യോതി സുരേഖ വെനം 708 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 700 പോയിന്റ് നേടിയ പ്രണീത് കൗര്‍ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 684 പോയിന്റുമായി അവനീത് കൗര്‍ 28-ാം സ്ഥാനത്തെത്തി. കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യ ലോക റെക്കോഡിന് അടുത്തെത്തി. ജ്യോതി സുരേഖ വെനം, അദിതി, പ്രണീത് കൗര്‍ എന്നിവരുടെ ടീം 2,119 പോയിന്റ് നേടി. സിംഗപ്പുരില്‍ കഴിഞ്ഞയാഴ്ച നടന്ന ഏഷ്യാ കപ്പിനിടെ ദക്ഷിണ കൊറിയന്‍ ടീം 2,120 പോയിന്റിന്റെ ലോക റെക്കോഡ് കുറിച്ചിരുന്നു.

പുരുഷ വിഭാഗം കോമ്പൗണ്ട് യോഗ്യതാ റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യന്‍ അഭിഷേക് വര്‍മ 707 പോയിന്റുമായി എട്ടാമനായി. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനാണ്. ഓജസ് പ്രവീണ്‍ ദിയോതാലെ 703 പോയിന്റുമായി 13-ാം സ്ഥാനത്തും ഒരു പോയിന്റ് പിന്നിലായ പ്രഥമേഷ് ജാവ്കര്‍ 19-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ടീം ഇനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി. അഭിഷേക് വര്‍മ, ഓജസ്, പ്രഥമേഷ് എന്നിവരുടെ ടീം 2,112 പോയിന്റ് നേടി.

Advertisment