പാലായിൽ ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

പാലാ: ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല ജോജോ ജോര്‍ജ് (27), ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല കുടമലയില്‍ രാഹുല്‍ (37) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇവ കഴിഞ്ഞ ദിവസം രാത്രി പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളോട് പൈസ ചോദിച്ച് ചെല്ലുകയും  കച്ചവടക്കാരന്‍ പണം കൊടുക്കാത്തതിലുള്ള വിരോധത്തിൽ  മര്‍ദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പൈസ ബലമായി തട്ടിയെടുക്കുകയുമായിരുന്നു.

പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.  ജോജോ ജോര്‍ജിന് പാലാ സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment