/sathyam/media/post_attachments/femF1h0bnxc4hZKkzEqd.jpg)
രാജസ്ഥാൻ റോയൽസ് ടീം വിട്ട് ഒരു വലിയ ടീമിലേക്ക് പോകാൻ താൻ സഞ്ജുവിനോട് പറഞ്ഞതാണെന്ന് ടീം ട്രെയിനർ രാജാമണി പ്രഭു. എന്നാൽ, രാജസ്ഥാനെ വലിയ ടീമാക്കി മാറ്റാനാണ് തനിക്ക് ആഗ്രഹമെന്നാണ് സഞ്ജു പറഞ്ഞതെന്നും രാജാമണി പറഞ്ഞു. സ്പോർട്സ് വികടനു നൽകിയ അഭിമുഖത്തിലാണ് രാജാമണിയുടെ വെളിപ്പെടുത്തൽ.
“2021 ഐപിഎലിനു ശേഷം വലിയ ടീമുകളിൽ ചേരാൻ ഞാൻ സഞ്ജുവിനോട് പറഞ്ഞതാണ്. പക്ഷേ, രാജസ്ഥാനെ വലിയ ടീമാക്കാനാണ് സഞ്ജു ആഗ്രഹിച്ചത്. അശ്വിൻ, ചഹാൽ, പ്രസിദ്ധ് പോലെ വലിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാമെന്ന് അവൻ പറഞ്ഞു. അവന് ആ വീക്ഷണമുണ്ടായിരുന്നു.”- രാജാമണി പറഞ്ഞു.
2022 ഐപിഎൽ ലേലത്തിനു മുൻപ് മൂന്ന് വലിയ ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് സഞ്ജുവിന് ക്യപ്റ്റൻസി ഓഫർ ലഭിച്ചിരുന്നു എന്നും രാജാമണി പറഞ്ഞു. തൻ്റെ സമർപ്പണവും കൂറും കാരണം അവൻ രാജസ്ഥാനിൽ തുടരുകയായിരുന്നു. എനിക്കുറപ്പുണ്ട്, 99 ശതമാനം താരങ്ങളും അങ്ങനെയൊരു ഓഫർ ലഭിച്ചാൽ അത് സ്വീകരിക്കും. സഞ്ജുവിന് ഒരു സീസണിൽ ഏകദേശം 15 കോടി രൂപ ശമ്പളം ലഭിക്കുന്നുണ്ട്. അതിൽ ചുരുങ്ങിയത് 2 കോടി രൂപയെങ്കിലും അവൻ ആഭ്യന്തര താരങ്ങളുടെയും കഴിവുള്ള കുട്ടികളുടെയും സഹായത്തിനുപയോഗിക്കുന്നു. ഒരു താരമെന്നതിനെക്കാൾ നല്ല ഒരു മനുഷ്യനായ സഞ്ജു വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവനിത്ര ആരാധകരുള്ളത് എന്നും രാജാമണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us