കണ്ടക്ടറുടെയും യാത്രക്കാരുടെയും ബാഗുമായി മുങ്ങും;  എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ 

author-image
neenu thodupuzha
New Update

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ ടി.വി. സർഫുദ്ദീനാണ് പിടിയിലായത്.

Advertisment

publive-image

മെയ് 12ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടർ ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് മോഷ്ടിക്കുകയായിരുന്നു.

നടക്കാവ് സ്റ്റേഷനിൽ പരാതി തന്നതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷണം നടത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.

പ്രതി നാട്ടിലെത്തിയ കാര്യം സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസ്സിലാക്കിയ നടക്കാവ് ഇൻസ്പെക്ടർ അവിടെ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.   പലതവണ കെ.എസ്.ആർ.ടി.സി.  ബസിൽ നിന്നും കണ്ടക്ടറുടെയും യാത്രക്കാരുടെയും ബാഗുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന്  പ്രതി സമ്മതിച്ചു.

നടക്കാവ് ഇൻസ്പെക്ടർ പി.കെ.  ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ റാം മോഹൻ റോയ് എൻഎ, എസ്ഐ സജീവൻ കെഎ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എംവി ശ്രീകാന്ത്, ജുനൈസ് ടി, ബബിത്ത് കുറി മണ്ണിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisment