വ്യക്തി വൈരാഗ്യം; അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

author-image
neenu thodupuzha
New Update

ഇടുക്കി: അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരങ്ങാട്ടി അട്ടിലാനിക്കൽ സ്വദേശി (49) യാണ്  കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് തലമാലി സ്വദേശി അനീഷി( സിറിയക്ക്)നെ പോലീസ് പിടികൂടി. രണ്ടു പേരും ആദിവാസികളാണ്.

Advertisment

publive-image

ഇന്നലെ രാത്രി 10.30നാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സാജനും സിറിയക്കും തമ്മിൽ മുമ്പ് സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം ഒരു കേസുമായി ബന്ധപ്പെട്ട് സിറിയക് ജയിലിൽ പോയിരുന്നു. ഈ സമയം സാജൻ സിറിയക് താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയോട് മോശമായി പെരുമാറിയതിലും അവരുടെ മകനെ മർദിച്ചതിലുമുള്ള വൈരാഗ്യം നിലനിന്നിരുന്നു. ജയിലിൽ നിന്നിറങ്ങി സിറിയക് സാജനുമായി വഴക്കാകുകയും  വീടിനുള്ളിൽ കുത്തിക്കൊല്ലുകയുമായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സാജന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമേ കസ്റ്റഡിയിലെടുത്ത സിറിയക്കിന്‍റെ അറസ്റ്റ് രേഖപ്പെടുത്തൂ.

Advertisment