പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ചന്ദനമരം മുറിച്ചുകടത്തിയ നാലംഗ സംഘം പിടിയില്‍

author-image
neenu thodupuzha
New Update

കുമളി: പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ തേക്കടി ശകുന്തള കാട്ടില്‍നിന്നു ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ നാലുപേര്‍ പിടിയില്‍. മാങ്കുളം സ്വദേശി ഉണ്ണി (25), കുമളി ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന ബിനോയ് (23), വിഷ്ണു (27), ശ്യം (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

50 കിലോയോളം ചന്ദനമാണ് മുറിച്ചുകടത്തിയത്. ഇതില്‍ 25 കിലോ ചന്ദനം ഇവരില്‍നിന്ന് പിടികൂടി. 25 കിലോ ചന്ദനം കുമളിയിലെ ഒരു സ്പൈസസ് വ്യാപാരിക്ക് വിറ്റതായി പ്രതികൾ  മൊഴിനല്‍കി. തേക്കടി റേഞ്ചാഫീസര്‍ അഖില്‍ ബാബു, ഡപ്യൂട്ടി റേഞ്ചര്‍ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment