New Update
ആലപ്പുഴ: സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 70 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ പുവത്തൂര്‍ പ്രണവം വീട്ടില്‍ ദീപു ശശിധരനെ(35)യാണ് അറസ്റ്റ് ചെയ്തത്.
Advertisment
ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ഇയാളില്‍ നിന്ന് പലതവണയായാണ് പണം വാങ്ങിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ സൗത്ത് ഐ.എസ്.എച്ച്.ഒ. എസ്. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രജിരാജ്, അനു എസ്. നായര്‍, ഗിരീഷ് കുമാര്‍, മോഹന്‍ കുമാര്‍, സി.പി.ഒ.മാരായ വിപിന്‍ദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.