എട്ടു ട്രെയിനിന്റെ രണ്ടു വീതം സ്ലീപ്പര്‍ കോച്ച് വെട്ടിക്കുറച്ചു

author-image
neenu thodupuzha
New Update

തിരുവനന്തപുരം: മലബാര്‍, മാവേലി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന എട്ടു ട്രെയിനിന്റെ രണ്ടു വീതം സ്ലീപ്പര്‍  കോച്ച് ഒരു എ.സി. ത്രീ ടയറും മറ്റൊന്ന് ജനറല്‍ കോച്ചുമാക്കി മാറ്റി.

Advertisment

വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് എ.സി. കോച്ചിന്റെ എണ്ണം കൂട്ടിയത്. നിലവിലുണ്ടായിരുന്ന എസ്എല്‍ആര്‍ കോച്ച് ഭിന്നശേഷിക്കാര്‍ക്ക് മാത്രമാക്കും. അധികമായി ഒരു ജനറല്‍ കോച്ച് ലഭിച്ചെങ്കിലും സ്ലീപ്പര്‍ കോച്ച് കുറച്ചതിനാല്‍ തിരക്കും വര്‍ധിക്കും.

publive-image

മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍-മംഗളുരു മാവേലി എക്‌സ്പ്രസ് (16603, 16604), ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637,22638), മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം-മംഗളുരു മലബാര്‍ എക്‌സ്പ്രസ് (16630, 16629) എന്നിവയുടെ സ്ലീപ്പര്‍ കോച്ചാണ് വെട്ടിക്കുറച്ചത്.

സ്ലീപ്പര്‍ കോച്ചുകള്‍ എ.സി. കോച്ചാക്കിയതോടെ പകല്‍ സ്ലീപ്പര്‍ കോച്ചാക്കിയതോടെ പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ഈ കോച്ചുകളില്‍ യാത്ര ചെയ്യാനുള്ള അവസരവും നഷ്ടപ്പെടും. മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 11 മുതല്‍ തീരുമാനം നടപ്പാകും. പിന്നാലെ മറ്റു ട്രെയിനുകളിലും പ്രാബല്യത്തില്‍ വരും.

Advertisment