പാലക്കാട്: മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മൊഴിയെടുക്കല്‍ തുടരുന്നു. ഒളിവില്‍ കഴിയുന്ന മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയിലേക്ക് എത്താനാകാതെ പോലീസ്.
/sathyam/media/post_attachments/ZzFnIrWlVabmgDpGyD3u.jpg)
അന്വേഷണ സംഘം ഇന്നലെ വീണ്ടും അഗളി ഗവ. കോളജിലെത്തി. ജൂണ്‍ രണ്ടിന് നടന്ന അഭിമുഖത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ ഗവ. കോളജിലെ മലയാളം അധ്യാപികയുടെ മൊഴി രേഖപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അട്ടപ്പാടി ഗവ. കോളജിലെത്തി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ മൊഴിയെടുത്തു. രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ആല്‍ബര്‍ട്ട് ആന്റണി, ഹെഡ് അക്കൗണ്ടന്റ് എ.പി. രഘുനാഥ്, സൂപ്രണ്ട് സജീവ് എസ്. മേനോന്‍ എന്നിവരാണ് ഇന്നലെ ഉച്ചയോടെ കോളജിലെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.