സംവിധാനം, നിര്‍മണം, തിരക്കഥ, എഡിറ്റിങ്, അഭിനയം, സംഗീതം... മലയാള സിനിമയില്‍ ബാലചന്ദ്ര മേനോന്‍ കൈവയ്ക്കാത്ത ഇടങ്ങളില്ല. ശോഭന, പാര്‍വതി, ലിസി, കാര്‍ത്തിക, ഉഷ, ആനി, നന്ദിനി, മണിയന്‍പിള്ള രാജു എന്നീ അഭിനേതാക്കളെയെല്ലാം മലയാള സിനിമയിലേക്ക് എത്തിച്ചതും അദ്ദേഹമാണ്.
/sathyam/media/post_attachments/R9SmhdXl3eYHRGYFxX9b.jpeg)
സ്വന്തമായി രചനയും സംവിധാനവും നിര്‍വഹിച്ച് 'സമാന്തരങ്ങള്‍' എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം നേടി. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകശ്രീ അവാര്‍ഡും സ്വന്തമാ്കിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ ഇടയ്ക്കിടെ അദ്ദേഹം വന്നു പോകാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സിനിമാ അനുഭവങ്ങളും കുടുംബ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന താന്‍ എന്തുകൊണ്ടാണ് വിവാഹിതനായതെന്നും പ്രണയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയിലൂടെ തുറന്നു പറയുകയാണ്.
/sathyam/media/post_attachments/BCqEx0BFs2JlkyppOCbd.jpg)
''ഞാന്‍ ലവ് സ്റ്റോറി പറയുകയാണെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയായിരിക്കും പറയുന്നതെന്ന് ഭാര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. പ്രണയഗാനങ്ങളും സിനിമകളുമൊക്കെ കുറേക്കണ്ട് മനസില്‍ പതിഞ്ഞിട്ടുള്ളതാണ്. റിയല്‍ ലവ് എന്താണെന്ന് ആര്‍ക്കും ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്നതല്ലല്ലോ.
/sathyam/media/post_attachments/6piVd1I1MBUh6OssRCcI.jpg)
ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നെനിക്ക് അറിയാം. ഒരു പ്രേമം സഫലമാകാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നുണ്ടെങ്കില്‍ അതെത്ര ദിവ്യമായ വികാരമാണെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ലവ് ഈസ് ബ്ലൈന്‍ഡ് എന്ന് പറയാറില്ലേ. ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെടുന്നതിന് കാരണങ്ങളൊന്നുമില്ല. പ്രണയത്തിനങ്ങനെ ലോജിക് ഇല്ല. പ്രണയത്തെക്കുറിച്ച് സംസാരിക്കാനായി ആലോചിച്ചപ്പോഴേ ഇത്രയും കാര്യങ്ങള്‍ മനസിലേക്ക് വന്നിരുന്നു. കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് നടന്നയാളാണ് ഞാന്‍.
/sathyam/media/post_attachments/lnnzDm5uEo2n3a0bQUVg.jpg)
കല്യാണം കഴിച്ചാല്‍ കുട്ടിയുണ്ടാകും. അവരുടെ കാര്യങ്ങളൊക്കെ നോക്കണം, നമുക്ക് ഇതിനൊന്നും സമയമില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. സ്വസ്ഥമായുള്ള ജീവിതത്തിന് വിവാഹം തടസമാണെന്നായിരുന്നു അന്നത്തെ ധാരണ. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് എന്റെ ജീവിതത്തിലൊരു പ്രണയം സംഭവിച്ചതും അത് വിവാഹത്തിലേക്ക് എത്തിയതും. ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിക്കുകയായിരുന്നു''