ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു ; നിരവധിപ്പേര്‍ക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്ക്. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും, ദിഗപഹാന്‍ഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. പാലത്തിന്‍റെ കൈവരികള്‍ ഇടിച്ച് തകര്‍ത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു. തലകീഴായാണ് ബസ് താഴേക്ക് പതിച്ചത്. ബസില്‍ ഉണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

×