തെറ്റുകളിലും വീഴ്ചകളില്‍ നിന്നുമൊക്കെയാണ് പലതും പഠിച്ചത്, എന്ത് കാര്യം പറയാനുണ്ടെങ്കിലും മുഖത്ത് നോക്കി പറയും, ഡിപ്ലോമാറ്റിക്കായിട്ട് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്ന് പഠിച്ചത് സിനിമയില്‍ നിന്നാണ്, സ്‌ട്രെയ്റ്റ് ഫോര്‍വേഡായി കാര്യങ്ങളെ സമീപിക്കാനാണ് താല്‍പര്യം, പ്രതീക്ഷ കൊടുത്തിട്ട് പിന്നീടത് നടക്കില്ലെന്ന് പറയേണ്ട കാര്യമില്ലല്ലോ, കാര്യങ്ങളെക്കുറിച്ച് ഓപ്പണായി പറയുന്നത് പ്രശ്നമാണ്, ഞാന്‍ ജനുവിനായി പറഞ്ഞാലും ക്യാപ്ഷന്‍ പല തരത്തിലാകുമെന്നും സാന്ദ്രാ തോമസ്

author-image
neenu thodupuzha
New Update

അഭിനയവും നിര്‍മ്മാണവുമൊക്കെയായി ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നു സാന്ദ്ര തോമസ്. നീണ്ടനാളത്തെ ബ്രേക്കിന് ശേഷമായി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി തിരികെ സജീവമാകുകയാണ് താരം. അടുത്തിടെ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സാന്ദ്ര തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പങ്കുവച്ച വിശേഷങ്ങളറിയാം...

Advertisment

publive-image

''ലൊക്കേഷനിലെ എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധ എത്താറുണ്ട്. തെറ്റുകളിലും വീഴ്ചകളില്‍ നിന്നുമൊക്കെയാണ് പലതും പഠിച്ചത്. എന്ത് കാര്യം പറയാനുണ്ടെങ്കിലും മുഖത്ത് നോക്കി പറയും. എങ്ങനെയാണ് ആളുകളെ ഡീല്‍ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഡിപ്ലോമാറ്റിക്കായിട്ട് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്ന് പഠിച്ചതൊക്കെ സിനിമയില്‍ നിന്നാണ്. സ്‌ട്രെയ്റ്റ് ഫോര്‍വേഡായി കാര്യങ്ങളെ സമീപിക്കാനാണ് താല്‍പര്യം. ഒരുകാര്യത്തില്‍ പ്രതീക്ഷ കൊടുത്തിട്ട് പിന്നീടത് നടക്കില്ലെന്ന് പറയേണ്ട കാര്യമില്ലല്ലോ. നടക്കില്ലെങ്കില്‍ അത് ഞാനാദ്യമേ പറയും. എന്തൊക്കെ സംഭവിച്ചാലും ഒമ്പതരയാകുമ്പോഴേക്കും ഞാന്‍ കിടക്കും. ആ സമയത്ത് ആര് വിളിച്ചാലും കിട്ടില്ല. ഫോണിനൊക്കെ ഇങ്ങനെയൊരു മോഡുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. രാത്രി 11ന് വിളിച്ച് കഥ പറയട്ടെയെന്ന് ചോദിക്കുന്നവരുണ്ട്. ഉറക്കം മിസ്സാകുന്നത് വലിയ പ്രശ്നമുള്ള കാര്യമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കാറുണ്ട് ഞാന്‍.

publive-image

സ്‌ട്രെസ്ഫുള്‍ ജോബാണ് സിനിമയിലേത്. അതിനൊപ്പമായി ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുകയെന്നത് വലിയ ചാലഞ്ചാണ്. മക്കള്‍ക്ക് മാക്സിമം ടൈം കൊടുക്കാറുണ്ട്. അടുക്കളപ്പണിയും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത് ഞാന്‍ തന്നെയാണ്. ഇടയ്ക്ക് ആരെയെങ്കിലും വയ്ക്കും. യാത്രകളൊക്കെയുള്ളത് കൊണ്ട് സ്ഥിരമായി ആളെ വയ്ക്കാനും പറ്റില്ലല്ലോ. കുടുംബസമേതമായാണ് ഞങ്ങള്‍ സെറ്റിലേക്ക് പോവുന്നത്. നല്ല കുട്ടിത്തവും കളികളുമൊക്കെയുണ്ട്. അതേസമയം നല്ല മെച്വേര്‍ഡുമാണ്.

publive-image

ഈ കുഞ്ഞുപിള്ളേരോട് ഇങ്ങനെ കാര്യങ്ങളെല്ലാം പറഞ്ഞിട്ട് അവര്‍ക്കെന്ത് മനസിലാവാകാനായെന്ന് എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. അവര്‍ക്കൊന്നും മനസിലായില്ലെങ്കിലും ഞാന്‍ എന്തോ വിഷമത്തിലാണെന്ന് അവര്‍ക്ക് മനസിലാകുമല്ലോ. ഞാന്‍ ഇറിറ്റേഡാവുമ്പോള്‍ അവരും അതേപോലെയാകും. ഇതാകുമ്പോള്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും പ്രശ്നങ്ങളില്ല. ഞാന്‍ തകര്‍ന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിച്ചിട്ടുണ്ട്. ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങള്‍ ഒന്നും അല്ലെന്ന് മനസിലാകും.

publive-image

കാശ് കൊടുത്ത് വേറൊരാളുടെ കാല്‍ പിടിക്കേണ്ടി വന്നിട്ടില്ല. ടെറര്‍ പ്രൊഡ്യൂസറായി തന്നെ തുടരുന്നത് കൊണ്ടാകും അങ്ങനെയധികം മോശം അനുഭവങ്ങളൊന്നും വന്നിട്ടില്ല. എല്ലാവരും നേരത്തെ വരികയും കൃത്യസമയത്ത് ഷൂട്ട് ചെയ്യാനുമൊക്കെ പറ്റിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സിന്റെ അവസ്ഥയൊക്കെ വളരെ പരിതാപകരമാണ്. ഒരു സിനിമ വിജയിച്ച് ബാക്കിയുള്ളത് പരാജയപ്പെട്ടാല്‍ അവരെയൊന്നും പിന്നീട് ആരും കാണുന്നത് പോലുമില്ല. കാര്യങ്ങളെക്കുറിച്ച് ഓപ്പണായി പറയുന്നത് പ്രശ്നമാണ്. ഞാന്‍ ജനുവിനായി പറഞ്ഞാലും ക്യാപ്ഷന്‍ പല തരത്തിലാകും. ഈ സിനിമ ഇറങ്ങുന്നതെന്ന് വരെ നിങ്ങള്‍ ഇന്റര്‍വ്യൂ കൊടുക്കരുതെന്ന് ചിലരൊക്കെ പറയാറുണ്ട്. ഈ സിനിമയില്‍ ഞാന്‍ കോണ്‍ഫിഡന്റാണ്.

publive-image

 

സ്ത്രീകളാരും ഇല്ലാത്ത ചിത്രമാണ് ഇത്. വനിത പ്രൊഡ്യൂസറാണെങ്കിലും വേറെ വനിതകളില്ല. അഭിനയം എനിക്കത്ര താല്‍പര്യമുള്ള കാര്യമല്ല. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ അഭിനയിച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് മക്കള്‍ എന്നോട് പറഞ്ഞു. അതുകൊണ്ട് ചിലപ്പോള്‍ അഭിനയത്തിലൊക്കെ പരീക്ഷണം നടത്തിയേക്കും. സിനിമയിലല്ല, അല്ലാത്ത ഫ്രണ്ട്‌സിനോടാണ് എല്ലാ കാര്യങ്ങളും പറയാറുള്ളത്. എല്ലാ കാര്യവും മനസിലാക്കി കൂടെനില്‍ക്കുന്നവരുണ്ട്'' - സാന്ദ്ര പറയുന്നു.

Advertisment