തൊടുപുഴ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ മതേതര ജ്വാല ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/HDflGaMmmW5FqoSMbKJu.jpg)
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മിമറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മധു നമ്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം, ഷാനി ബെന്നി, ജോസ് കുന്നുംപുറം, ശ്രീജിത്ത് ഒളിയറക്കൽ, അബ്രഹാം അടപ്പൂര്, പി.ജി. ജോയി, സണ്ണി കടുത്തലകുന്നേൽ, കെവിൻ ജോർജ്, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നയ്ക്കൽ, ജോർജ് അറയ്ക്കൽ, ജോസ് പാറപ്പുറം,ജോജോ അറയ്ക്കകണ്ടം, ബാബു ചൊള്ളാനി,ജെരാർദ്ധ് തടത്തിൽ, ജോസ് മാറാട്ടിൽ, ജിജി വാളിയം പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.