കുവൈത്ത്: സഹകരണ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലൈ മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്.
സൂപ്പര്‍വൈസറി തസ്‍തികകളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇത്തരം തസ്‍തികകളില്‍ ജോലി ചെയ്യുന്നുണ്ട്.
/sathyam/media/post_attachments/gqapImr7u9pEZtVhOuZo.jpg)
കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിൽ സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്‍തികകളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഓരോ സഹകരണ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകളുടെ പട്ടിക തയാറാക്കുകയാണെന്നും രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിര്‍ത്തുന്നതിന് പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്നും മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.