ബംഗളൂരു: കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. നടപടി ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കുമെന്നാണ് വിവരം.
/sathyam/media/post_attachments/ZtNQxyaClPeU8N2v3ix2.jpg)
പുതിയ ജീവനക്കാരെ ഉൾപ്പെടുത്തിയതിനാൽ കമ്പനിയിൽ നിലവിലുള്ള ജീവനക്കാരുടെ എണ്ണം 50,000 ആയി തുടരുകയാണ്. കമ്പനിയുടെ ചെലവ് ഒപ്റ്റിമൈസേഷൻ പ്രക്രിയയുടെ ഭാഗമാണ് പിരിച്ചുവിടൽ എന്നാണ് പി.ടി .ഐയ്ക്ക് ലഭിച്ച വിവരം. അതേസമയം പിരിച്ചുവിടലിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാൻ 2022 ഒക്ടോബർ മുതൽ ആറ് മാസത്തിനിടെ 2,500 ജീവനക്കാരിൽ 5% പേരെ പിരിച്ചുവിട്ടിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കുന്നതിനായിരുന്നു ഇത്.
ലാഭം നേടുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികളുടെ ഭാ​ഗമാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. ജൂൺ 16നാണ് പിരിച്ചുവിടലുണ്ടായതെന്നാണ് വിവരം. കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. ഒരുകാലത്ത് വിജയകുതിപ്പിൽ നിന്നിരുന്ന കമ്പനി ഇപ്പോൾ സാമ്പത്തികപരമായും നിയമപരമായുമുള്ള പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us