ഇടുക്കി: വിവിധ സാഹസിക വിനോദകേന്ദ്രങ്ങളിൽ എത്തുന്ന ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങൾക്കും നിർബന്ധമായി ലൈസൻസ് ഉണ്ടായിരിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
/sathyam/media/post_attachments/hFP5yofrZT60zEwUc0Ob.webp)
കേരള അഡ്വഞ്ചർ പ്രൊമോഷൻ സൊസൈറ്റി പരിശോധന നടത്തി അംഗീകാരം ലഭിച്ച എട്ട് സ്ഥാപനങ്ങൾ മാത്രമാണ് നിലവിൽ ഇടുക്കി ജില്ലയിലുള്ളത്. സാഹസിക വിനോദ സഞ്ചാര മേഖലയിൽ സിപ്പ് ലൈൻ, ഹൈഡ്രജൻ ബലൂൺ, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിങ്ങ്, വാട്ടർ സ്പോർട്ട്സ്, പാരാ സൈലിങ്ങ്, തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങൾ രണ്ട് മാസത്തിനുള്ളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി നൽകുന്ന ലൈസൻസ് നേടിയിരിക്കണം.
നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ലൈസൻസ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.