ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.
/sathyam/media/post_attachments/bA8aBeUescNnnEOsPeDQ.jpeg)
2020 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവിൽ യാത്രക്കാരില്‍ നിന്നും നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാല്‍ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.
മദ്യത്തിന് പുറമെ 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചിട്ടുണ്ട്. ഇവയില്‍ 41 കിലോഗ്രാം ഫെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്‌നും അടങ്ങുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.