കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിൽ 10 കോടിയുടെ ഹവാല പണം പിടിച്ചെടുത്തു. ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും പിടിച്ചെടുത്തു.
/sathyam/media/post_attachments/B2AzjLZ6drnaG9a0L0v3.jpg)
ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഏറ്റവും കൂടുതൽ പണം പിടികൂടിയത്.
മൊബൈൽ കടകൾ, തുണിക്കടകൾ, സൗന്ദര്യ വർധക വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ, ഗിഫ്റ്റ് കടകൾ തുടങ്ങിയവയുടെ മറവിലാണ് ഹവാല ഇടപാട് നടക്കുന്നതെന്നാണ് കണ്ടെത്തൽ. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങിയ റെയ്ഡ് തുടരുകയാണ്.