കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കുന്നിക്കോട് സ്വദേശിയും സമാജത്തിന്റെ മംഗഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ വിഷ്ണു ജനാർദ്ദനനു സമാജം യാത്രയയപ്പ് നൽകി. ഫലകം ബിനിൽ റ്റി.ടി. വിഷ്ണുവിനു കൈമാറി.
/sathyam/media/post_attachments/YwztzmJtn3tRMjHvjZhD.jpg)
യൂണിറ്റ് കൺവീനർ അബ്ദുൽ വാഹിദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ലിബി ബിജൂ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. ആക്ടിങ് പ്രസിഡന്റ് അനിൽകുമാർ ,ട്രഷറർ തമ്പിലൂക്കോസ് രക്ഷാധികാരി സലിം രാജ്, കൊല്ലം ഫെസ്റ്റ് ആക്ടിങ് കൺവീനർ സജിമോൻ തോമസ്, കേന്ദ്ര എക്സി. നൈസാം റാവുത്തർ, വനിത ചെയർ പേഴ്സൺ രൻജനാബിനിൽ ,യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കുഞ്ഞു കുഞ്ഞു, അനീഷ് മുരളീധരൻ, ജയകുമാർ എന്നിവർ ആശംസകളർപ്പിച്ചു. വിഷ്ണു മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ കൺവീനർ സംഗീത് സുഗതൻ നന്ദി പറഞ്ഞു.