പൂമാല: പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ കയറിയ പ്രതിയെ കാഞ്ഞാര്‍ പോലീസ് പിടികൂടി. അറക്കുളം അശോക കവല പാമ്പൂരിക്കല്‍ അഖില്‍ പി. രഘു(23)വിനെയാണ് കാഞ്ഞാര്‍ പോലീസ് തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/post_attachments/8KX0AIjZubQD9qNiqag5.jpg)
പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. പൂമാല-മൂവാറ്റുപുഴ ബസിലെ ക്ലിനറാണ് ഇയാള്‍. ലേഡീസ് ഹോസ്റ്റലില്‍ കയറുന്നത് ഇയാളുടെ സ്വഭാവമാണ്. മുട്ടം, തൊടുപുഴ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ ഹോസ്റ്റലില്‍ കയറി പെണ്‍കുട്ടികള്‍ക്കിടയില്‍ കിടക്കാന്‍ ശ്രമിന്നെും കുട്ടികള്‍ ഭയന്നുനിലവിളിച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു.
15ന് വെളുപ്പിന് 1.45നായിരുന്നു സംഭവം. നൂറോളം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. ഇതിനു മുമ്പും ഒരുതവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. പൂട്ടുപൊളിച്ചാണ് ഇയാള്‍ അകത്തുകടന്നത്.
മണ്‍തിട്ടയോടു ചേര്‍ന്നാണ് കെട്ടിടം. അതിനാല്‍ മണ്‍തിട്ടയില്‍ കയറിയശേഷം കെട്ടിടത്തിലേയ്ക്ക് ഊര്‍ന്നിറങ്ങാന്‍ കഴിയും. ഇങ്ങിനെ ഇറങ്ങിയശേഷം ഗ്രില്ലിന്റ താഴ് തകര്‍ത്താണ് അകത്തുകടന്നത്. തകര്‍ത്ത ഗ്രില്ലിന് പുറമേ വേറൊരു എണ്ണം കൂടി സ്ഥാപിച്ച് കെട്ടിടം സുരക്ഷിതമാക്കിയതായി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പറഞ്ഞു.