കോട്ടയം: ജപ്തി നടപടിയുടെ ഭാഗമായി ബാങ്ക് അധികൃതർ വീട്ടിലെത്തി മടങ്ങിയതിനു പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.
/sathyam/media/post_attachments/vOImcifhPmEpdAxgEr1d.jpg)
വൈക്കം നഗരസഭ ആറാം വാർഡിൽ കാരെപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാറി(77)നെയാണ് ചൊവ്വാഴ്ച സഹോദരൻ്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെഡറൽ ബാങ്ക് വൈക്കം ശാഖയിൽനിന്നു വീട് പണിക്കായി 2018ൽ 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പാ തുക തിരിച്ചടവ് മുടങ്ങി കുടിശിഖ ആയതിനെത്തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളുടെ ഭാഗമായി തിങ്കളാഴ്ച വീട്ടിൽ എത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.