മണ്ണാർക്കാട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിൽ പാലക്കാട് മണ്ണാർക്കാട് ശക്തമായ മലവെള്ളപ്പാച്ചിൽ. മണ്ണാർക്കാട് താലൂക്കിലെ കല്ലടിക്കോട് മീൻവല്ലം മൂന്നേക്കർ ഭാഗത്താണ് സംഭവം. നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
/sathyam/media/post_attachments/0E9jrNIfUB6Mjzj1BQ5N.jpg)
അട്ടപ്പാടി ഉൾപ്പെടുന്ന മലയോരമേഖലയിലും മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.
വരും മണിക്കൂറുകളിലും ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ പലയിടങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചു.