മറയൂര്‍: കോവില്‍ക്കടവ് പത്തടിപ്പാലത്ത് കൂലിത്തൊഴിലാളിയായ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്. മയിലമ്മ(65)യാണ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്.
/sathyam/media/post_attachments/Tz49sL5pJ2ysDBGa6D1J.jpg)
ഇന്നലെ സമീപത്തുള്ള തോട്ടത്തില്‍ കള പറിക്കാന്‍ പോയപ്പോള്‍ സമീപത്തുണ്ടായിരുന്ന തെരുവുനായ പുറകില്‍വന്ന് കടിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും രണ്ടുപ്രാവശ്യം കൂടി കടിയേറ്റു. ഉടന്‍ മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. പ്രദേശത്ത് ഇതിനുമുമ്പും ഒട്ടേറെപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.