താമസസ്ഥലത്ത് കഞ്ചാവ് കൃഷി, ലഹരിക്കടത്ത്; യു.എ.ഇയിൽ പ്രവാസികൾ അറസ്റ്റിൽ

author-image
neenu thodupuzha
New Update

യു.എ.ഇ:  താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് ഒരുകൂട്ടം പ്രവാസികളെ  അറസ്റ്റ് ചെയ്തു. ഉമ്മുല്‍ഖുവൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഇവർ കഞ്ചാവ് കൃഷി നടത്തിയത്.

Advertisment

publive-image

കൂടാതെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും പോലീസ്  കണ്ടെത്തി. നിയമവിരുദ്ധ പ്രവൃത്തികള്‍ ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നടക്കുന്നുണ്ടെന്ന്  വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ നിയമ നടപടികള്‍ക്കായി പോലീസ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് നിയമ വിരുദ്ധമായ പ്രവർത്തിക്കുന്ന എല്ലാ സ്ഥലങ്ങളിലും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.

.

Advertisment