പ്രതികരിക്കുന്നവരെ കേസിൽ കുടുക്കുന്ന പിണറായി സർക്കാരിനെതിരെ സമരം ശക്തമാക്കും: പി.ജെ. ജോസഫ്  

author-image
neenu thodupuzha
New Update

തൊടുപുഴ: ക്യാമറ, കെ. ഫോൺ, കെ റെയിൽ, മെഡിക്കൽ ഇടപാടുകൾ, എസ്.എഫ്.ഐ. നടത്തുന്ന അക്കാദമിക തട്ടിപ്പുകൾ എന്നിവ വെളിച്ചത്തു കൊണ്ടു വരുന്നതിനായി നിലപാടുകൾ സ്വീകരിച്ച നേതാക്കളേയും മാധ്യമ പ്രവർത്തകരേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ ബഹുജന സമരം നടത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ.

Advertisment

publive-image

യുഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നടത്തിയ ജനസദസിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിന്റെ ഫാസിസ്റ്റ് ശൈലി അതേപടി പിന്തുടരുന്ന പിണറായി സർക്കാർ നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ടി.എസ്. ഷംസുദീൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സദസിൽ കൺവീനർ എൻ.ഐ. ബെന്നി സ്വാഗതം ആശംസിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ എം.ജെ.  ജേക്കബ് . നേതാക്കളായ കെ. ഫ്രാൻസീസ് ജോർജ്, പി.എം. അബാസ്, എം.എസ്. മുഹമ്മദ്, സുരേഷ് ബാബു, നിഷ സോമൻ,  ജോസി ജേക്കബ്, അഡ്വ.  ജോസഫ് ജോൺ, എം. മോനിച്ചൻ, ജാഫർ ഖാൻ മുഹമ്മദ്, എം.എ. കരീം, ജോൺ നെടിയ പാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, ജോസ് ചുവപ്പുങ്കർ, മനോജ് കോക്കാട്ട്, മാർട്ടിൻ മാണി, പി.ജെ. അവിര, എം.എ.  കരീം, ടോമി പാലയ്ക്കൽ, രാജു ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisment