ലൈഫ് പദ്ധതിയിൽ പേരില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു,  ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു

author-image
neenu thodupuzha
New Update

മലപ്പുറം: കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു.

Advertisment

publive-image

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായാണ് മുജീബ് റഹ്‌മാന്‍ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

 

Advertisment