മുംബൈ: പൊതുജനമധ്യത്തിൽ വച്ച് എൻജിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായുണ്ടായ തർക്കത്തിനിടെയാണ് സംഭവം.
/sathyam/media/post_attachments/IZcngZ8B3paGMbLVvB5N.png)
മഹാരാഷ്ട്രയിലെ മീര ഭായിന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജയിനാണ് യുവ എൻജിനീയറുടെ മുഖത്തടിച്ചത്. ജില്ലയിലെ അനധികൃത നിർമാണം ഒഴിപ്പിക്കാനെത്തിയ സംഘത്തിൽപ്പെട്ട യുവ എൻജിനീയർക്കാണ് തല്ലുകിട്ടിയത്. ഒരുഗുണവുമില്ലാത്തവൻ എന്നും പറഞ്ഞായിരുന്നു മർദ്ദനം.
മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ഒരു അറിയിപ്പും കൂടാതെ ഒരു വീട്ടിലെ താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പൊളിക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്താണ് എംഎൽഎയുടെ നടപടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ ഇറങ്ങേണ്ടി വന്നതായും എംഎൽഎ ആരോപിച്ചു.
തങ്ങളുടെ വീട് പൊളിക്കുമ്പോൾ കരയുന്ന സ്ത്രീകളെ നോക്കി ഉദ്യോഗസ്ഥൻ ചിരിക്കുന്നത് കണ്ടപ്പോൾ അസ്വസ്ഥത തോന്നി. അവരെ തല്ലിയത് സ്വാഭാവികമായ പ്രതികരണമാണെന്നും ഗീത ജെയിൻ പ്രതികരിച്ചു.