കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെയാണ് നായ ചത്തത്.
/sathyam/media/post_attachments/3E9pserDnXzgd6mshQpV.jpg)
തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റവർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. മറ്റുനായകൾക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണു കരുതുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുമെന്നു മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ അറിയിച്ചു.