പത്തനംതിട്ടയിൽ സ്വകാര്യബസില്‍ പതിനേഴുകാരനുനേരേ ലൈംഗികാതിക്രമം; ബഹളം വച്ചപ്പോൾ ബസില്‍ നിന്നിറങ്ങിയോടി മധ്യവയസ്കൻ

author-image
neenu thodupuzha
New Update

പത്തനംതിട്ട: സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം. അടൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് 17കാരന് നേരേ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്.

Advertisment

സംഭവത്തില്‍ വീഡിയോദൃശ്യങ്ങള്‍ സഹിതം പോലീസിൽ പരാതി നല്‍കി. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

publive-image

ബുധനാഴ്ച രാവിലെ അടൂരില്‍നിന്ന് ബസില്‍ കയറിയ പതിനേഴുകാരൻ ബസിലെ ഏറ്റവും പിന്‍നിരയിലെ സീറ്റിലാണ് ഇരുന്നിരുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായ ഒരാള്‍ കുട്ടിയുടെ അടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും സ്വകാര്യഭാഗത്തേക്ക് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് ആണ്‍കുട്ടിയുടെ പരാതി.

മധ്യവയസ്‌കന്റെ അതിക്രമം 17-കാരന്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബഹളംവയ്ക്കുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മധ്യവയ്‌സകന്‍ ഇതിനിടെ ബസില്‍നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊടുമണ്‍ പോലീസാണ് പോക്‌സോ വകുപ്പകളടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്.

Advertisment