New Update
കൂടല്‍: കൊച്ചുമകളെ തല്ലുന്നത് തടഞ്ഞ വയോധികനെ മര്‍ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. നെടുമണ്‍കാവ് കൈലാസകുന്ന് പാറക്കല്‍ വീട്ടില്‍ ബാലകൃഷ്ണ(62)നെ മര്‍ദിച്ചതിന് മകന്‍ ഓമനക്കുട്ട(42)നാണ് അറസ്റ്റിലായത്.
Advertisment
ഓമനക്കുട്ടന്‍ എട്ടു വയസുളള തന്റെ മകനെ തല്ലുന്നത് തടഞ്ഞപ്പോഴായിരുന്നു മര്‍ദനം. ചൊവ്വാഴ്ച രാത്രി എട്ടിന് വീട്ടില്‍ വച്ചാണ് സംഭവം. കുട്ടിയുടെ തലയ്ക്ക് തട്ടുകയും പുറത്ത് ചവിട്ടുകയും ചെയ്തതാണ് ബാലകൃഷ്ണന്‍ തടഞ്ഞത്.
/sathyam/media/post_attachments/weXIlpOrlPD6VxRb6Zyw.jpeg)
അസഭ്യം വിളിച്ചു പിടിച്ചു തള്ളിത്താഴെയിടുകയും വെട്ടുകത്തി കൊണ്ട് കൊല്ലുമെന്ന് ആക്രോശിച്ച് കഴുത്തിനു നേരേ വീശുകയുമായിരുന്നു. ബാലകൃഷ്ണന്റെ മൊഴിയെടുത്ത പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനും ബാലനീതിനിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us