ചിങ്ങവനം: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പനച്ചിക്കാട് കോളാകുളം പൊട്ടന്‍മല ശരത് (23), പൊട്ടന്‍ മല ഷാജി (56), പാടിപ്പാട്ട് അഖിലേഷ് കുമാര്‍ (27), കരോട്ട് ഭാഗത്ത് താമരപ്പള്ളി ഷിജു (39) എന്നിവരാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/xW0ri3I7LAhM6ABN09q2.jpg)
പ്രതികൾ പതിനെട്ടിനു രാത്രി ഇവരുടെ അയല്‍വാസിയായ ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തില്‍ നിന്നു ഗൃഹനാഥന്‍ പണം കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് ഗൃഹനാഥനെ കയ്യില്‍ കരുതിയിരുന്ന വടികൊണ്ട് ആക്രമിച്ചത്.
പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.