പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. കോഴിക്കോട് വടകര കൂവക്കുന്ന് പറയുള്ളതില്‍ കെ.വി. സുകു(48)വാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/AOigufYqj4T0ZfPTBr0K.jpg)
പാമ്പാടി സ്വദേശിനിയായ പെൺകുട്ടിയെ യുവാവ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോകുകയും പെണ്‍കുട്ടിയെ ഒളിവില്‍ താമസിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവാവിന്റെ പിതാവായ സുകുവിന്റെ ഭാര്യയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.