കോന്നി: മ്ലാവിനെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിനെത്തു ടര്‍ന്ന് ജീവനൊടുക്കിയ തേക്കുതോട് താഴെ പൂച്ചക്കുളം മേനംപ്ലാക്കല്‍ രാധാകൃഷ്ണ(60)ന്റെ സംസ്‌കാരം സംസ്‌കാരം ഇന്ന് 11 ന് നടക്കും.
വ്യാഴാഴ്ച രാത്രിയിലാണ് വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന കേസിലെ നാലു പേരെ വനപാലകര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അനില്‍കുമാറിന്റെ വീടിന്റെ സമീപത്താണ് രാധാകൃഷ്ണന്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
/sathyam/media/post_attachments/AjIntc0c4j1oSrXCJ4iK.jpg)
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പണി സ്ഥലത്ത് നിന്ന് വിളിച്ചു കൊണ്ടുപോയി രാധാകൃഷ്ണനെ വനപാലകര്‍ ചോദ്യം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് ആരോപണം. എന്നാല്‍, മ്ലാവ് വേട്ടയില്‍ രാധാകൃഷ്ണന് പങ്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ സഹായിച്ചില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന്റെ മനോ വിഷമത്തിലാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വനപാലകര്‍ ചോദ്യം ചെയ്തതിനു ശേഷം രാധാകൃഷ്ണന്‍ പരിഭ്രാന്തനായി കാണപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വനം വിജിലന്‍സ് അന്വേഷിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. സി.സി.എഫിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.