ഇ.ഡി. ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം; സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ പിടിയിൽ

author-image
neenu thodupuzha
New Update

കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി സ്ത്രീയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പരാക്രമം നടത്തിയ പ്രതി പിടിയിൽ. ആലുവ മുപ്പത്തടം ശ്രീനിലയം പരമേശ്വര(65)നാണ്  സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ്   സംഭവം.

Advertisment

publive-image

കടവന്ത്ര ഹരിജൻ കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചു കടന്നത്. ഇവിടെയെത്തിയ ഇയാള്‍  ഇ.ഡി.  ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ കയറുകയായിരുന്നു.

പിന്നാലെ വീട്ടിലുണ്ടായ യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു.

Advertisment