ലഖ്‌നൗ: അനധികൃത വില്‍പ്പനയ്ക്ക് എത്തിച്ച ഇന്ത്യന്‍ റൂഫ് ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന കടലാമകളുമായി വന്യജീവി കടത്തുകാരന്‍ പിടിയില്‍. റിങ്കു കശ്യപ് എന്നയാളെയാണ് 108 കടലാമകളുമായി ഇന്നലെ ലഖ്‌നൗവിലെ ചൗക്ക് മേഖലയില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും വൈല്‍ഡ്‌ലൈഫ് ക്രൈം കണ്ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്.
/sathyam/media/post_attachments/D2C5eLUZmpZLrWxY7B1A.jpg)
അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഗോമതി നദിയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളില്‍ നിന്ന് ഒന്നിന് 200 രൂപ നിരക്കിലാണ് റിങ്കു കടലാമകളെ വാങ്ങിയ ത്. ശേഷം ഇതിനെ 300 രൂപയ്ക്കാണ് വിറ്റിരുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് ഇവയ്ക്ക് വലിയ തുക ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൊബൈല്‍ ഫോണും സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.