കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന്റേയും സന്ദീപിന്റേയും റിമാന്‍ഡ് ഓഗസ്റ്റ് 5 വരെ നീട്ടി. സ്വപ്നയും സരിത്തിനു അനുവദിച്ച ജാമ്യം തുടരുന്നതിനു കോടതി അനുമതി നല്‍കി. സരിത്തിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി.
/sathyam/media/post_attachments/NKdyFVb3SZEVAq7Huo24.jpg)
സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നെന്ന് ഇ.ഡി. അറിയിച്ചു. ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കര്‍ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇ.ഡി. മറുപടി നല്‍കി.
സ്വപ്നയുടെ ജാമ്യം കോടതി നീട്ടി നല്‍കി. ഉപാധികളോടെയാണ് നടപടി. പുതിയ താമസ സ്ഥലത്തിന്റെ വിലാസവും ഫോണ്‍ നമ്പറും മെയില്‍ ഐ.ഡിയും നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.