നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു; ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ഇന്നു തീരുമാനം 

author-image
neenu thodupuzha
New Update

 

Advertisment

കൊച്ചി: താരസംഘടനയായ അമ്മയുടെ ഇടപെടലോടെ നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ഇന്നു തീരുമാനമെടുക്കും.

publive-image

ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടന്‍ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കിയത്.

ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണു നടപടിയെന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

Advertisment