മാവേലിക്കര: അഭിഭാഷകനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറിയുമായിരുന്ന രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസിലെ വിചാരണകോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് പ്രതികൾ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളി.
ഒന്നാം സാക്ഷിയായ രണ്‍ജിത്തിന്റെ അമ്മ വിനോദിനി കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞ രീതിയില്‍ ആക്ഷേപമുണ്ടെന്നും മറ്റും ആരോപിച്ചാണ് പ്രതികള്‍ കോടതി മാറ്റത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് പല പ്രാവശ്യം ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് പ്രതികള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
/sathyam/media/post_attachments/oecbWlWEHz8FGJA5GllQ.jpg)
കേസിന്റെ വിചാരണാ വേളയില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജി. ശ്രീദേവി സ്വീകരിച്ച നടപടികളില്‍ യാതൊരു തെറ്റുമില്ലെന്നു കണ്ടാണ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസില്‍ നിലവില്‍ 11 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായിട്ടുള്ളത്.
അവശേഷിക്കുന്ന സാക്ഷികളുടെ വിസ്താരം ആരംഭിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ കോടതിയെ അറിയിച്ചു. തുടര്‍ സാക്ഷി വിസ്താരത്തിന്റെ തീയതി നിശ്ചയിക്കാനായി കേസ് ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കും.