ആലപ്പുഴ: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കാര്‍ത്തികപ്പള്ളി മഹാദേവികാട് വിഷ്ണു ഭവനത്തില്‍ സിന്ധുവിനെ (48) കൊന്ന കേസിലാണ് ഭര്‍ത്താവ് സാബു(53)വിന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ പ ശിക്ഷ വിധിച്ചത്.
/sathyam/media/post_attachments/7Z4kNvj1SQkvLV1d7F8p.jpg)
സാബു നിരന്തരമായി ഭാര്യയുമായി കലഹത്തിലായിരുന്നു. സാബു ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സിന്ധു എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തില്‍ സാബു മണ്ണെണ്ണ ഒഴിച്ച് സിന്ധുവിനെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി. വേണു, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. വിധു, അഡ്വ. ഓംജി ബാലചന്ദ്രന്‍ എന്നിവര്‍ ഹാജരായി.