കെയ്‌റോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മഡ്ബൗലി സ്വീകരിച്ചു.
26 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. ഇന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍-സിസിയുമായി കൂടിക്കാഴച്ച നടത്തുകയും ഈജിപ്ത് ക്യാബിനറ്റിന്റെ ഇന്ത്യാ യൂണിറ്റുമായുള്ള ചര്‍ച്ചയിലും പങ്കെടുക്കും.
/sathyam/media/post_attachments/ntoTQc05KofJ86g96I4d.webp)
ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ നവീകരിച്ച 11-ാം നൂറ്റാണ്ടിലെ അല്‍ഹക്കീം മസ്ജിദ്, ഒന്നാം ലോക യുദ്ധ കാലത്ത് ഈജിപ്തിന് വേണ്ടി ജീവന്‍ നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദര സൂചകമായി ഹീലിയോ പോളിസ് യുദ്ധ സ്മാരകം എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
യു.എസ്. സന്ദര്‍ശനത്തിന്റെ അവസാന ദിവസമായിരുന്ന ശനിയാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഈജിപ്തിലേക്ക് പോയത്.