തിരുവനന്തപുരം: വടക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം ഞായറോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. അടുത്ത അഞ്ചു ദിവസം സംസ്ഥാന വ്യാപകമായി ഇടിമിന്നലോടെ മഴയുണ്ടാകും. ചൊവ്വ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും.
/sathyam/media/post_attachments/OVfeHXfygEXPVCDhwMXA.jpg)
ഞായര്‍: ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ചൊവ്വ: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീര്‍ പിടിത്തം പാടില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.