കൊച്ചി: യുവ നടന്മാരുടെ മോശം പെരുമാറ്റം, സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം തുടങ്ങിയ വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ 29-ാമത് ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.
/sathyam/media/post_attachments/QQnn1dVf0VcNEMg2aUL4.jpg)
കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ സംഘടനയില്‍ പുതിയതായി അംഗത്വം ലഭിച്ച താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ജനറല്‍ ബോഡി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളടക്കം തീരുമാനിക്കുന്നതിനായി ഇന്നലെ എക്‌സിക്യൂട്ടീവ് യോഗവും ചേര്‍ന്നു. പുതിയ അംഗത്വത്തിനായ ലഭിച്ച ഇരുപതോളം അപേക്ഷകളില്‍ ഭൂരിഭാഗവും അംഗീകരിച്ചിരുന്നു.
എന്നാല്‍, സമീപകാലത്ത് മോശം പെരുമാറ്റത്തിന്റെ പേരില്‍ കേസും ആരോപണങ്ങളും നേരിട്ട ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ ഇന്നലെയും തീരുമാനമായില്ല.