പത്തനംതിട്ട: ബിവറേജസ് കോർപറേഷന്റെ തിരുവല്ല വള്ളം കുളം ചില്ലറ വിൽപ്പനശാലയിൽ പണം മോഷ്ട്ടിക്കാൻ കയറിവർ മദ്യ കുപ്പിയും മോഷ്ടിച്ച് മടങ്ങി. കേസിൽ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ.
വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കമലാഗച്ച് വില്ലേജില്‍ ഷംസുജഹ (32), വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ജാനകിഗച്ച് വില്ലേജില്‍ മുക്താര്‍ ഉള്‍ഹഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളം പാടത്തുംപാലത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലാണ് സംഭവം.
/sathyam/media/post_attachments/PlOw39Q0aDBGUaEWLHK9.jpg)
ഷട്ടറിന്റെ താഴു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പണം സൂക്ഷിക്കുന്ന ലോക്കര്‍ തുറക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ കൂടിയ മദ്യക്കുപ്പികളുമായി കടന്നു കളയുകയായിരുന്നു.
കാലടിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ കഴിഞ്ഞ ദിവസം കാലടി പോലീസിന്റെ പിടിയിലായതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വള്ളംകുളത്തെ ബിവറേജസ് ഔട്ട്‌ലെറ്റിലും മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ തിരുവല്ല പോലീസ് ആലുവ സബ് ജയിലില്‍ നിന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.