വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽനിന്ന് യുവാവ് 50 അടിയോളം താഴ്ചയിലേയ്ക്കു വീണു; ഗുരുതര പരിക്ക്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: വർക്കല ഹെലിപ്പാടിന് സമീപത്തെ ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശി സതീഷാ(30)ണ് 50 അടിയോളം താഴ്ചയിലേയ്ക്ക്  വീണത്. സതീഷിന്റെ നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30നായിരുന്നു അപകടം.

Advertisment

publive-image

ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment