മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസില്‍ വിചാരണാ നടപടികള്‍ അടുത്തമാസം 12ന് പുനരാരംഭിക്കും.
/sathyam/media/post_attachments/zF9K5WHor81cfHSh9kAY.jpeg)
കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികള്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസ് വിചാരണ നടപടികള്‍ പുനരാരംഭിക്കാന്‍ മാവേലിക്കര അഡീ.സെഷന്‍സ് ജഡ്ജ് വി.ജി. ശ്രീദേവി ഉത്തരവിട്ടത്.
ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ കേസിന്റെ വിചാരണ മധ്യേ മരിച്ചതിനാല്‍ കേസിലെ സാക്ഷികളായ രണ്‍ജിത്തിന്റെ മകളെയും സഹോദരനെയും ഒന്നാം പ്രതിയുടെ അഭിഭാഷകന് ക്രോസ് വിസ്താരം നടത്തുവാനായി വീണ്ടും വിളിച്ചു വരുത്താന്‍ കോടതി അനുവദിച്ചു. ഇവരുടെ വിസ്താരമാണ് ആദ്യം ദിവസം നടക്കുക. തുടര്‍ന്നുള്ള സാക്ഷികളെ തുടര്‍ച്ചയായുളള ദിവസങ്ങളില്‍ വിസ്തരിക്കും.