കോട്ടയം: എം.ജി. സര്‍വകലാശാല പരീക്ഷാ ഭവനിലെ പിഡി അഞ്ചു സെക്ഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാരെ ഗാന്ധിനഗര്‍ പോലീസ് ചോദ്യം ചെയ്തു.
എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലാണ് സെക്ഷന്‍ ഓഫീസര്‍മാരായിരുന്ന സെബാസ്റ്റിയന്‍ പി. ജോസഫ്, മനോജ് തോമസ് എന്നിവരെ ചോദ്യം ചെയ്തത്.
/sathyam/media/post_attachments/EQk8OcOvL2kAoDnf0GiJ.jpg)
ഫോര്‍മാറ്റുകള്‍ കാണാതായത് രണ്ടു മാസത്തിനിടെയാണെന്നാണ് പ്രാഥമിക നിഗമനം. സെക്ഷനിലെ എല്ലാ ജീവനക്കാരെയും നേരത്തെ മറ്റു സെക്ഷനുകളിലേക്ക് മാറ്റിയിരുന്നു. ഈ മാസം 15നാണ് ഫോര്‍മാറ്റുകള്‍ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്.
ഡിഗ്രി ഡെസ്പാച്ച് ബുക്ക് തിരയുന്നതിനിടെ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാണുകയായിരുന്നു. അഞ്ഞൂറെണ്ണമുള്ള കെട്ടിന്റെ ഭാഗമായിരുന്ന 54 എണ്ണമാണ് കാണാതായത്.